മനാമ: രണ്ട് വൃക്കകളും തകരാറിലായതിനെത്തുടർന്ന് ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന, മലപ്പുറം കുറ്റിപ്പുറം സ്വദേശി അബുബക്കറിനെ സഹായിക്കാനായാണ് ജനകീയ കമ്മറ്റി രൂപീകരിച്ചത്. കഴിഞ്ഞ പതിനആർ വർഷം ബഹ്‌റൈൻ പ്രവാസിയായിരുന്ന അബുബക്കർ (അബു), മനാമയിലെ ഒരു മൊബൈൽ ഷോപ്പിൽ ടെക്‌നീഷ്യനായി ജോലി ചെയ്തു വരവെയാണ് കഴിഞ്ഞ മാസം സൽമാനിയ ഹോസ്പിറ്റലിൽ നിന്നും രോഗം സ്ഥിരീകരിക്കുന്നതും, തുടർന്ന് സുഹൃത്തുക്കൾ ചേർന്ന് നാട്ടിലെത്തിച്ചതും. ഭാര്യയും പറക്കമുറ്റാത്ത മൂന്നുമക്കളുമടങ്ങുന്ന ഇദ്ദേഹത്തിന്റെ കുടുംബം, കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള ഭീമമായ തുക കണ്ടെത്താനാവാതെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണെന്ന് മനസിലാക്കിയാണ് ബഹ്റൈനിലെ സാമൂഹിക പ്രവർത്തകരുടെയും, സംഘടനാ പ്രതിനിധികളുടെയും, അബുവിന്റെ സുഹൃത്തുക്കളുടെയും ഏകോപനത്തിൽ പരമാവധി സഹായമെത്തിക്കാൻ ശ്രമിക്കുന്നത്.
കഴിഞ്ഞ ദിവസം കേരള സമാജത്തിൽ വച്ച് കൂടിയ യോഗത്തിൽ, എം.പി. രഘു, സുബൈർ കണ്ണൂർ,ഫ്രാൻസിസ് കൈതാരത്ത്, ബഷീർ അമ്പലായി, ചെമ്പൻ ജലാൽ, അസൈനാർ കളത്തിങ്കൽ, ചന്ദ്രൻ തിക്കോടി, കെ.ടി. സലിം തുടങ്ങിയവർ രക്ഷാധികാരികളായ കമ്മറ്റിയാണ് നിലവിൽ വന്നത്. റാഷിദ് കണ്ണങ്കോടിനെ കൺവീനറായും, നിസാം, ഷാനവാസ് തുടങ്ങിയവരെ ജോയിൻ കൺവീനറുമ്മാരായും, കോ ഓർഡിനേറ്ററായി അഷ്‌കർ പൂഴിത്തലയെയും തെരഞ്ഞെടുത്തു. നമ്മളിൽ ഒരാളായ അബുവിന്റെ ജീവിതം തിരിച്ചു പിടിക്കുന്നതിന്, കരുണവറ്റാത്ത ബഹ്‌റൈൻ പ്രവാസികളുടെ അകമഴിഞ്ഞ സഹകരണം ഉണ്ടാവണമെന്ന് കമ്മറ്റിയംഗങ്ങൾ അഭ്യർത്ഥിച്ചു. സഹായങ്ങൾ നല്കാൻ ആഗ്രഹിക്കുന്നവർക്ക് അതാത് ഏരിയയിലുള്ളവരെ ബന്ധപ്പെടാവുന്നതാണ്. നിസ്സാം -33748779 (മനാമ) , ഷാനവാസ് -35190348 (സൽമാനിയ), ഷറഫു -33733099 (ജിദ്ദാഫ്സ്), നൗഷാദ് -33408738 (ടുബ്ലി).
Bank A/c Details:- Abubacker Chikalsa Sahaya Samithi
Canara Bank Kuttippuram, Pin Code : 679571, A/C No. 3909101005760, IFSC Code : CNRB0003909