മനാമ: ഐ.വൈ.സി.സി ഹമദ് ടൗൺ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹമദ് ടൗണിൽ സ്ഥിതി ചെയ്യുന്ന അൽ അമൽ ഹോസ്പിറ്റലുമായി സഹകരിച്ചു ഐ.വൈ.സി.സിയുടെ 31-മത് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച രാവിലെ 8 മണിമുതൽ 12:30 വരേയാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. ജനറൽ മെഡിസിൻ, ഒപ്താൽമോളജി കൺസൾട്ടേഷൻ, ഡന്റൽ കൺസൾട്ടേഷൻ , ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ ചെക്കപ്പ് എന്നിവ ക്യാമ്പിന്റെ പ്രത്യേകതയാണ്. പരമാവധി ആളുകൾ ക്യാമ്പ് പ്രയോജനപ്പെടുത് തണമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പറുകൾ 33183994, 33035510