ഡൽഹി: കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിനായി നിലവിലെ പോക്സോ നിയമത്തില്‍ ഭേദഗതി ആവശ്യപ്പെട്ടാണ് ബില്‍ രാജ്യസഭയില്‍ മുമ്പോട്ട് വെച്ചത്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നിയമ നടപടികൾ കര്‍ശനമാക്കാനും നിലവിലെ നിയമത്തിൽ ഭേദഗതി വരുത്താനും തീരുമാനിച്ചത്. കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചാല്‍ ഏഴുവര്‍ഷം തടവും പിഴയും നല്‍കാനും നിര്‍ദ്ദേശമുണ്ട്. 2012 ലെ പോക്സോ നിയമത്തിലാണ് മന്ത്രി സ്മൃതി ഇറാനി ഭേദഗതി ആവശ്യപ്പെട്ടിരിക്കുന്നത്.