ഖസാക്കിന്റെ ഇതിഹാസം വായന മത്സരം ഇന്ന്(വെള്ളിയാഴ്ച)

മനാമ: ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബഹ്റൈൻ കേരളീയ സമാജം സഹിത്യ വേദിയും സമാജം വായനശാലയും സംയുക്തമായി സംഘടിപ്പിക്കുന്ന വായന മത്സരം ഇന്ന് വൈകുന്നേരം 6 മണിക്ക്  ബാബു രാജൻ ഹാളിൽ നടക്കും. പതിനെട്ടു വയസ്സിനു മുകളിൽ പ്രായമുള്ളവർക്കു വേണ്ടിയാണ് മത്സരം. ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിലെ തെരഞ്ഞെടുക്കുന്ന രണ്ടു പേജ് ആണ് വായിക്കേണ്ടത്.

 വായിക്കേണ്ട ഭാഗം ഇന്നലെ  നറുക്കെടുപ്പിലൂടെ മത്സരാര്‍ത്ഥികള്‍ക്ക് നല്‍കി. നോവലിന്റെ തുടക്കം മുതല്‍ അവസാനം വരെയുള്ള അദ്ധ്യായങ്ങള്‍ ഉള്‍പ്പെടുന്ന രീതിയില്‍ ആണ് മത്സരം രൂപപ്പെടുത്തിയിട്ടുള്ളത് എന്ന് സംഘാടകർ അറിയിച്ചു.

സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചുകൊണ്ടുള്ള സാംസ്കാരിക സമ്മേളനം ജൂലൈ 25 വ്യാഴാച്ച വൈകുന്നേരം 8 മണിക്ക് നടക്കും. പ്രമുഖ സാഹിത്യ നിരൂപകനും പ്രഭാഷകനുമായ ഡോ: പി കെ രാജശേഖരന്‍ മുഖ്യ അഥിതിയായി പങ്കെടുക്കും. മത്സരങ്ങളുടെ ഫലപ്രഖ്യാപനവും സമ്മാനദാനവും 25 ന് നടക്കും.

കൂടുതൽ വിവരങ്ങൾക്ക്:

ഷബിനി വാസുദേവ് 39463471

ബിനു കരുണാകരൻ 36222524