ഹജ്ജ്കർമ്മം പൂർത്തിയാക്കിയ മലയാളി തീർത്ഥാടകരുടെ മടക്കയാത്ര ഓഗസ്റ്റ് 18 മുതൽ

hajj

മക്ക: ഹജ്ജ്കർമ്മം പൂർത്തിയാക്കിയ കേരളത്തിൽ നിന്നുള്ള മലയാളി തീർത്ഥാടകരുടെ മടക്കയാത്ര ഓഗസ്റ്റ് 18 മുതല്‍ ആരംഭിക്കും. കരിപ്പൂർ വിമാനത്താവളം വഴിയെത്തിയ തീർത്ഥാടകർ ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ മൂന്ന് വരെയുള്ള ദിവസങ്ങളിലായിരിക്കും നാട്ടിലേക്ക് മടങ്ങുക. കേരളത്തിൽ നിന്ന് 13,472 പേരാണ് ഈ വർഷം ഹജ്ജ്കർമ്മത്തിന് അവസരം ലഭിച്ചത്.

സൗദി എയർലൈൻസ് വിമാനത്തിലും എയർ ഇന്ത്യ വിമാനത്തിലുമാണ് തീർത്ഥാടകരുടെ മടക്കയാത്ര. ജിദ്ദ കിങ് അബ്ദുൾ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് ഹജ്ജ്കർമ്മം പൂർത്തിയാക്കിയ മലയാളി തീർത്ഥാടകർ മടങ്ങുക. 13,472 പേരിൽ 11,094 പേര്‍ കരിപ്പൂര്‍ വിമാനത്താവളം വഴിയും 2378 പേര്‍ നെടുമ്പാശേരി വിമാനത്താവളം വഴിയുമാണ് ഹജ്ജിനായി എത്തിയത്. ഇതിൽ നെടുമ്പാശേരി വിമാനത്താവളം വഴിയെത്തിയവർ ഓഗസ്റ്റ് 28 മുതൽ 31 വരെയുള്ള തീയതികളിലായിരിക്കും നാട്ടിലേക്കു മടങ്ങുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!