സൗദിയിൽ സന്ദർശക വിസയിൽ എത്തുന്നവർക്ക് നാല് വിമാനത്താവളങ്ങളിൽ ഇറങ്ങാന്‍ വിലക്ക്

റിയാദ്: സൗദിയിൽ സന്ദർശക വിസയിൽ എത്തുന്നവർക്ക് നാല് വിമാനത്താവളങ്ങളിൽ ഇറങ്ങാന്‍ വിലക്ക് ഏർപ്പെടുത്തി. ഹജ്ജ് സീസൺ പ്രമാണിച്ച് ഓഗസ്റ്റ് 12 വരെയാണ് വിമാനത്താവളങ്ങളിൽ താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയതെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.

ജിദ്ദ കിംഗ് അബ്ദുൾ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, തായിഫ് റീജണൽ എയർപോർട്ട്, മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൾ അസീസ് വിമാനത്താവളം, യാമ്പു പ്രിൻസ് അബ്ദുൾ മുഹ്‌സിൻ ബിൻ അബ്ദുൾ അസീസ് വിമാനത്താവളം എന്നിവിടങ്ങളിലാണ് സന്ദർശക വിസയിലെത്തുന്നവർക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്. സന്ദർശക വിസയിൽ ഈ വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യുന്നവരെ നാട്ടിലെ വിമനത്താവളങ്ങളിൽ വെച്ച് തന്നെ തിരിച്ചയ്ക്കുകയാണ് ചെയ്യുന്നത്. റിയാദ്, ദമ്മാം തുടങ്ങിയ വിമാനത്താവളങ്ങളിൽ സന്ദർശക വിസയിൽ എത്തുന്നവർക്ക് ഇറങ്ങാന്‍ സാധിക്കും.