മനാമ: വീ കെയർ ഫൌണ്ടേഷൻ സൽമാബാദ് ഏരിയ കമ്മിറ്റി യോഗം സിതാര റെസ്റ്റാറ്റാന്റിൽ വച്ച് പ്രസിഡന്റ് റെജി വർഗീസിന്റെ അധ്യക്ഷതയിൽ നടന്നു. യോഗത്തിൽ, സൽമാനിയ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന കൊല്ലം സ്വദേശിയുടെയും, ടി.ബി. രോഗബാധിതനായ ബീഹാർ സ്വദേശിക്കും ചികിത്സ ധന സഹായ രൂപീകരണം മെമ്പർമാരുടെ സഹകരണത്തോടെ ഊർജിതമായി നടത്തുവാനും, സഹായധനം ഈ മാസം അവസാനത്തോടുകൂടി കൈമാറാനും ധാരണയായി. അതോടൊപ്പം തന്നെ ഈ വർഷത്തെ ഓണാഘോഷ- പരിപാടികളുടെ നടത്തിപ്പുകൾക്കു എക്സിക്യൂട്ടീവ് അംഗങ്ങളുടെ മേൽനോട്ടത്തിൽ ഉപ സമിതികൾ രുപീകരിക്കുകയും, ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ ആയി വൈസ് പ്രസിഡന്റ് വിനീഷിനെ തിരഞ്ഞെടുക്കുകയും ചെയ്തു. പ്രസ്തുത യോഗത്തിൽ ഓണാഘോഷ പരിപാടികളുടെ ടിക്കറ്റ് പ്രകാശനം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും, മറ്റു മെമ്പര്മാരുടെയും സാന്നിധ്യത്തിൽ നടത്തപ്പെട്ടു. സെക്രട്ടറി രതിൻ നാഥ്, സാഹിത്യ വിഭാഗം കൺവീനർ അറുമുഖൻ, ട്രെഷറർ ഏജിൻ എബ്രഹാം, എക്സിക്യൂട്ടീവ് അംഗം ദേവൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

								
															
															
															
															
															







