നമ്മൾ ചാവക്കാട് ആഗോള സൗഹൃദ കൂട്ടായ്മ പ്രഥമ ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു

മനാമ: നമ്മൾ ചാവക്കാട് ആഗോള സൗഹൃദ കൂട്ടായ്മയുടെ പ്രഥമ ജനറൽ ബോഡി യോഗം ഇന്ന് കേരള സമാജം എം എം രാമചന്ദ്രൻ ഹാളിൽ വെച്ച നടന്നു. ചടങ്ങിൽ ശ്രീ ഹംസ ചാവക്കാട് സ്വാഗതവും അഡ്‌ഹോക്ക് കമ്മിറ്റി പ്രസിഡന്റ് ശ്രീ ഷുഹൈബ് അദ്ധ്യക്ഷത വഹിച്ചു. സെക്രെട്ടറി ശ്രീ യൂസഫ്‌ പിവി പ്രവർത്തന റിപ്പോർട്ടും ശ്രീ വിശാഖ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. അഡ്‌ഹോക്ക് കമ്മിറ്റിയുടെ ആറുമാസത്തെ പ്രവർത്തനം അവസാനിപ്പിക്കുകയും നമ്മൾ ചാവക്കാട് ബഹ്‌റൈൻ ഘടകത്തിന്റെ രക്ഷാധികാരിയും പ്രൊസീഡിങ് ഓഫീസറുമായ മനോഹർ പാവറട്ടി പുതിയ ഭാരവാഹികളെ ചടങ്ങിന് പരിചയപ്പെടുത്തി.

പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തവർ പ്രസിഡന്റ്:ശ്രീ.യൂസഫ് പി.വി, വൈസ് പ്രസിഡന്റ്:ഹംസ ചാവക്കാട്, ജനറൽ സെക്രെട്ടറി: ശ്രീ മുഹമ്മദ് ഷുഹൈബ്, ജോയിന്റ് സെക്രെട്ടറി: ശ്രീ സുഹൈൽ ഏ.ക്കെ, ട്രഷറർ:ശ്രീ വൈശാഖ്, അസി ട്രഷറർ:ശ്രീ ബാലു, മെമ്പർഷിപ് സെക്രെട്ടറി:ശ്രീ അഭിലാഷ്, അസി ട്രഷറർ:ശ്രീ സക്കരിയ, എന്റർടൈൻമെന്റ് സെക്രെട്ടറി:ശ്രീ ശിവദാസ്(ഷിബു), അസി എന്റർടൈൻമെന്റ്സെക്രെട്ടറി: ശ്രീ റംഷാദ്, ലിട്രൽ വിങ്‌ സെക്രെട്ടറി:ശ്രീ സുജിത് ഭാസ്‌ക്കർ, വർക്കിങ് കമ്മിറ്റി അംഗങ്ങൾ ശ്രീ.ഫിറോസ് തിരുവത്ര, ശ്രീ.ലിന്റോ, ശ്രീ.ഷെമീർ പി.എച്, ശ്രീ.ഷെഫീഖ്, ശ്രീ.ഫാറൂഖ് കൊച്ചൻ എന്നിവരെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റി ഭാരവാഹികൾക്ക് എല്ലാവിധ പിന്തുണയും അഭ്യർത്ഥിച്ചു പ്രസിഡന്റ് ശ്രീ യൂസഫ് പി.വി യൂസഫ് സംസാരിച്ചു. തുടർന്ന് ശ്രീ ഹംസ ചാവക്കാട് നന്ദി പ്രകാശനവും നടത്തി.