കെ.സി.ഇ.സി ബഹ്റൈൻ കൗണ്‍സിലിംഗ് ക്ലാസ്സുകള്‍ ശ്രദ്ധേയമായി

മനാമ: ബഹറൈന്‍ ക്രിസ്ത്യന്‍ എപ്പിസ്കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ കേരള ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ (കെ. സി. ഇ. സി.) യുടെ നേത്യത്വത്തില്‍ സ്പിൻസ്റ്റർസ് & ബാച്ചലേഴ്‌സ് നു (Spinsters’ and Bachelors’) വേണ്ടി നടത്തിയ കൗണ്‍സിലിംഗ് ക്ലാസ്സുകള്‍ ശ്രദ്ധേയമായി. ബഹ്‌റൈൻ മാര്‍ത്തോമ്മാ പാരീഷ്‌ വികാരി റവ. മാത്യൂ കെ. മുതലാളിയാണ്‌ കൗണ്‍സിലിംഗ് ക്ലാസ്സുകള്‍ക്ക് നേത്യത്വം നല്‍കിയത്. കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കുന്നവർക്ക് ആവശ്യമായ മാനസിക തയാറെടുപ്പിനു ഉതകുന്ന വിധത്തിൽ വളരെ ലളിതവും ക്രമീകൃതവുമായ ശൈലിയിൽ അച്ചന്‍ ക്ലാസിനു നേതൃത്വം നൽകി.

കുടുംബ ജീവിതത്തിലെ വെല്ലുവിളികളെ എങ്ങിനെ അഭിമുഖികരിക്കണമെന്നും ഏതു വിധത്തിൽ അതിനു പ്രതി വിധി കണ്ടെത്തണമെന്നും വിശദീകരിച്ചു. എല്ലാ എപ്പിസ്കോപ്പൽ സഭകളിൽനിന്നും ഉള്ളവർ പങ്കെടുത്ത മീറ്റിംഗ് വളരെ അനുഗ്രഹപൂര്‍ണ്ണമായിരുന്നു. സെന്റ് പീറ്റേഴ്സ് ജാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വച്ച് നടന്ന പൊതു സമ്മേളനത്തിന്‌ കെ.സി.ഇ.സി ജനറല്‍ സെക്രട്ടറി ശ്രീമതി ജോ തോമസ് സ്വാഗതവും കൗണ്‍സിലിംഗ് ക്ലാസ്സ്‌ കോർഡിനേറ്റർ മാത്യൂ എ. പി നന്ദിയും അര്‍പ്പിച്ചു.