bahrainvartha-official-logo
Search
Close this search box.

പലിശ വിരുദ്ധ ജനകീയ സമിതി റിഫ ഏരിയ കൺവെൻഷൻ ശ്രദ്ധേയമായി

pa1

മനാമ: പലിശ വിരുദ്ധ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി റിഫയിൽ സംഘടിപ്പിച്ച കൺവെൻഷൻ ശ്രദ്ധേയമായി. കഴിഞ്ഞ ദിവസം റിഫയിലെ കെ.എം.സി.സി ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ നിരവധി പ്രവാസികള്‍ പങ്കെടുത്തു. ധാരാളം പലിശ മാഫിയകൾ റിഫ കേന്ദ്രീകരിച്ചു ഇടപാടുകള്‍ നടത്തുന്നുണ്ട് എന്ന് ഇവിടെ താമസിക്കുന്ന പ്രവാസികള്‍ പറഞ്ഞു. പലിശ വിരുദ്ധ സമതിയുടെ പ്രവർത്തനം ശക്തമായതോടെ അത് മറികടക്കാൻ നേരിട്ടുള്ള പലിശ ഇടപാടിന് പകരം ആവശ്യക്കാരനനുസരിച്ച് നാട്ടിൽ കുഴൽപണം കൈമാറുകയും ഇവിടെ അതിനുള്ള ദിനാർ തവണകളായി വൻ പലിശയോടു കൂടി പിരിച്ചെടുക്കുകയും ചെയ്യുന്ന നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകളിലേക്ക് ഒരു വിഭാഗം പലിശക്കാർ മാറിയതായി കൺവൻഷനിൽ പങ്കെടുത്തവരിൽ ചിലർ അഭിപ്രായപ്പെട്ടു. സമൂഹത്തിന്‍റെ മുഖ്യധാരയിലുള്ള പല പ്രമുഖരും ഇത്തരക്കാര്‍ക്ക് ഒത്താശ ചെയ്യുന്നതും മിക്ക ഇടപാടുകളിലും ഇവർ ബിനാമി ആണെന്നതും വസ്തുതയാണ്. ഇത് പലപ്പോഴും ഇത്തരം പരാതികള്‍ പൊതു സമൂഹത്തില്‍ എത്തിക്കുന്നതില്‍ നിന്നും ഇരകളെ തടയുന്നുണ്ട്.

പലിശ വിരുദ്ധ ജനകീയ സമിതിയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും കുടുംബ ജീവിതം തകര്‍ത്തു ആത്മഹത്യയിലേക്ക് നയിക്കുന്ന വന്‍ വിപത്താണിതെന്നും കണ്‍വെന്‍ഷന്‍ ഉത്ഘാടനം ചെയ്ത ഐ.സി.ആര്‍.എഫ് വൈസ്. ചെയര്‍മാന്‍ ഡോ: ബാബു രാമചന്ദ്രന്‍ പറഞ്ഞു. ഇത് തടയേണ്ടത് സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സമൂഹത്തിന്‍റെ കടമയാണ്. സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഐ.സി.ആര്‍.എഫ് ന്‍റെ പൂര്‍ണ്ണ സഹകരണം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവാസികളില്‍ നിന്നും മുദ്രപത്രങ്ങളും നാട്ടിലെ ചെക്കുകളും മറ്റു രേഖകളും കൈവശപ്പെടുത്തി ഇരകളെയും അവരുടെ കുടുംബത്തെയും ഭീഷണിപ്പെടുത്തുന്നവർക്കെതിരെ കേരള സർക്കാറിന്റെ ഭാഗത്തു നിന്നും ശക്തമായ നിയമനടപടികൾ ഉണ്ടാകുമെന്ന് സമിതിയുടെ ഉപദേശക സമിതി അംഗവും പ്രവാസികാര്യ
കമ്മിഷന്‍ അംഗവുമായ സുബൈര്‍ കണ്ണൂര്‍ പറഞ്ഞു.

പ്രവാസികൾ ഒരു കാരണവശാലും തങ്ങളുടെ പാസ്പോര്‍ട്ട് ഏതെങ്കിലും രേഖയായോ ഈടായോ മറ്റുള്ളവര്‍ക്ക് നല്‍കരുതെന്നും, അത്തരം കാര്യങ്ങള്‍ ബഹ്റൈനിലെയും ഇന്ത്യയിലെയും
നിയമങ്ങള്‍ക്കു എതിരാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഓ.ഐ.സി.സി ബഹ്‌റൈന്‍ പ്രസിഡണ്ട്‌ ബിനു കുന്നന്താനം, കെ.എം.സി.സി റിഫ സെന്റര്‍ പ്രസിഡണ്ട്‌ അബ്ദുല്‍ അസീസ്‌, പ്രതിഭ നിർവാഹക സമിതി അംഗം ഷിബു ചെറുതുരുത്തി, നവകേരള പ്രതിനിധി ഷാജിത് മൂതല , എക്സിക്യുട്ടിവ് അംഗം നിസാര്‍ കൊല്ലം തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പലിശ വിരുദ്ധ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ റിഫ ഏരിയയില്‍ ഏകോപിപ്പിക്കുന്നതിനായി അഷറഫ്- വന്‍സ്പോട്ട് കമ്പ്യൂട്ടര്‍, ജാബിർ, ഉസ്മാൻ ടിപ്ടോപ്‌ എന്നിവരെ തിരഞ്ഞെടുത്തു.

സമിതിയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് കണ്‍വീനര്‍ യോഗാനന്ദ് വിശദീകരിച്ചു. മുനീര്‍.കെ.കെ, മനോജ്‌ വടകര, സലാം മമ്പാട്ടുമൂല, നാരായണന്‍, സതീശന്‍, ഫസല്‍ റഹ്മാന്‍ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു സംസാരിച്ചു. പലിശ വിരുദ്ധ ജനകീയ സമിതി ചെയര്‍മാന്‍ ജമാല്‍ ഇരിങ്ങല്‍ അദ്ധ്യക്ഷത വഹിച്ചു. സമിതി വൈസ് ചെയർമാൻ രാജൻ പയ്യോളി സ്വാഗതവും ജനറൽ സെക്രട്ടറി ഷാജിത്ത് മലയിൽ നന്ദിയും പറഞ്ഞു. കൂടുതൽ
വിവരങ്ങൾക്ക് 38459422, 33882835, 35576164 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!