റിയാദ്: സൗദിയില്‍ സ്ത്രീകള്‍ വാഹനം ഓടിക്കുന്നതില്‍ പ്രതിഷേധിച്ച് കാര്‍ കത്തിച്ച പ്രതികള്‍ക്ക് കോടതി ശിക്ഷ വിധിച്ചു. പ്രതികള്‍ക്ക് ജയില്‍ ശിക്ഷയും ചാട്ടവാറടിയുമാണ് മക്ക ക്രിമിനല്‍ കോടതി വിധിച്ചിരിക്കുന്നത്. ഒരു വർഷം മുൻപാണ് സല്‍മ അല്‍ ശരീഫ് എന്ന യുവതിയുടെ കാർ കുറച്ചു പേർ ചേർന്ന് കത്തിച്ചത്. സൗദിയിൽ സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നൽകാനുള്ള അനുമതി ലഭിച്ചപ്പോളാണ് സല്‍മ ലൈസന്‍സ് നേടിയതും കാർ ഓടിക്കാൻ തുടങ്ങിയതും. ഇതിൽ പ്രതിഷേധിച്ചാണ് വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ ഏതാനും പേര്‍ ചേര്‍ന്ന് തീയിട്ടത്. ഈ കേസിൽ മതിയായ തെളിവില്ലെന്ന് പറഞ്ഞു ക്രിമിനല്‍ കോടതി പ്രതികളെ വെറുതെവിട്ടിരുന്നു.സല്‍മ തനിക്ക് നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് അപ്പീല്‍ കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് കോടതി കേസ് പുനര്‍വിചാരണ നടത്തുകയും പ്രതികൾക്ക് ശിക്ഷ വിധിക്കുകയും ചെയ്തത്.