തോമസ് കാട്ടുപറമ്പിലിന് ഒഐസിസി ബഹ്‌റൈൻ യാത്രയയപ്പ് നൽകി

farewell

മനാമ : ഒഐസിസിയുടെ പ്രാരംഭ കാലംമുതൽ നേതൃനിരയിൽ ഉണ്ടായിരുന്ന തോമസ് കാട്ടുപറമ്പിലിന് ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സൽമാനിയ കലവറ റസ്റ്റോറന്റ് പാർട്ടി ഹാളിൽ വച്ച് യാത്രയയപ്പ് നൽകി. ഒഐസിസി യുടെ പ്രാരംഭ കാലഘട്ടം മുതൽ ദേശീയ ട്രഷറർ, സെക്രട്ടറി, എക്സിക്യൂട്ടീവ് കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ വളഞ്ഞവട്ടം ആണ് സ്വദേശം. കഴിഞ്ഞ ഇരുപത്തൊൻപത് വർഷം അൽ സഫ എന്ന സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു.

ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം യോഗം ഉത്ഘാടനം ചെയ്തു. പ്രോഗ്രാം ജനറൽ കൺവീനർ മാത്യൂസ് വാളക്കുഴി സ്വാഗതം ആശംസിച്ചു. ജനറൽ സെക്രട്ടറി ബോബി പാറയിൽ, കെ എം സി സി വൈസ് പ്രസിഡന്റ്‌ ഗഫൂർ കൈപ്പമംഗലം, ദേശീയ സെക്രട്ടറിമാരായ ജവാദ് വക്കം, രവി സോള, മനു മാത്യു, വനിതാ വിഭാഗം പ്രസിഡന്റ്‌ ഷീജ നടരാജ്, ഒഐസിസി നേതാക്കളായ അഡ്വ. ഷാജി സാമുവേൽ, സോവിച്ചൻ ചേന്നാട്ടുശേരി, ചെമ്പൻ ജലാൽ, ജി. ശങ്കരപിള്ള, രാഘവൻ കരിച്ചേരി, നസിം തൊടിയൂർ, ജമാൽ കുറ്റിക്കാട്ടിൽ, ജോജി ലാസർ, മോഹൻകുമാർ, ജലീൽ മുല്ലപ്പള്ളിൽ, ബിജുപാൽ, സൽമാനുൽ ഫാരിസ്, അനിൽ കുമാർ നിസാർ കുന്നത്ത്‌കളത്തിൽ, ജെയിംസ് കുര്യൻ, ഉണ്ണികൃഷ്ണപിള്ള, വിജയൻ റാന്നി, ജോർജി സി എബ്രഹാം, ബ്രൈറ്റ് രാജൻ, ഷിബു ചെറിയാൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് ഒഐസിസി ദേശീയ കമ്മറ്റിയുടെ മൊമെന്റോ തോമസ് കാട്ടുപറമ്പിലിന് നൽകി. മറുപടി പ്രസംഗത്തിൽ പ്രവാസ ലോകത്ത് നിന്ന് ലഭിച്ച ആശംസകൾക്കും അംഗീകാരത്തിനും നന്ദി രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!