ശൈഖ് ജാബിർ അൽ സബാഹ് ഹൈവേ മിനിബസ് അപകടത്തിൽ ഒരാൾ മരിച്ചു; നാല് പേർക്ക് പരിക്കേറ്റു

മനാമ: ഇന്ന് പുലർച്ചെ ശൈഖ് ജാബിർ അൽ സബാഹ് ഹൈവേയിൽ നടന്ന മിനിബസ് അപകടത്തിൽ ഡ്രൈവർ മരിച്ചു. ബസ്സിലുണ്ടായിരുന്ന നാല് പേർക്ക് പരിക്കേറ്റു. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം ഉണ്ടായത്. ബംഗ്ലാദേശ് സ്വദേശി ഹാരിസ് മോട്ടാലെബ് ഖാൻ (33) ആണ് മരണപ്പെട്ടത്. മൃതദേഹം സൾമാനിയ മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റ നാലു പേരും ബംഗ്ലാദേശ് സ്വദേശികളാണ്. ഇവരിൽ മൂന്നുപേർ എസ്എംസി ആക്സിഡന്റ് ആൻഡ് എമർജൻസിയിൽ ഗുരുതരമായ പരിക്കുകളുമായി ചികിത്സയിലാണ്. പുലർച്ചെ 4.30 ഓടെ നബിഹ് സ്വാലിഹിനടുത്താണ് അപകടമുണ്ടായതെന്ന് സാക്ഷികൾ പറഞ്ഞു.