bahrainvartha-official-logo
Search
Close this search box.

അൽ ലൂസി പദ്ധതിക്കായി പുതിയ പ്രവേശന കവാടങ്ങൾ നിർമിക്കുന്നു

al-luzi

മനാമ: വർക്സ്, മുനിസിപ്പാലിറ്റീസ് അഫാർസ് ആൻഡ് അർബൻ പ്ലാനിംഗ് മിനിസ്ട്രി അടുത്ത വർഷം അൽ ലൂസി പദ്ധതിക്കായി ബിഡി 6.5 മില്യൺ ചെലവ് വരുന്ന പുതിയ പ്രവേശന കവാടങ്ങൾ നിർമിക്കുന്നു. എം‌പി മഹമൂദ് അൽ ബഹ്‌റാനിയും ഏരിയാ കൗൺസിലർ സൈനബ് അൽ ദുറാസിയും നടത്തിയ ഫീൽഡ് സന്ദർശനത്തിനിടെയാണ് വിവരങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിർദ്ദേശങ്ങൾ പാലിച്ച് പടിഞ്ഞാറൻ മേഖല ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യ പദ്ധതികൾ പൂർത്തിയാക്കും. പ്രദേശത്ത് നിരവധി അടിസ്ഥാന സൗകര്യ പദ്ധതികൾ നടപ്പിലാക്കുക, സദ്ദാദിന്റെ പുതുതായി നിർമ്മിച്ച ഭാഗത്ത് താൽക്കാലിക റോഡുകൾ നിർമ്മിക്കുക, മാൽക്കിയയിൽ മൂന്ന് പ്രധാന തെരുവുകൾ നിർമ്മിക്കുക തുടങ്ങിയ പദ്ധതികൾ മന്ത്രാലയം ആസൂത്രണം ചെയ്യുന്നുവെന്ന് മന്ത്രാലയം അണ്ടർ സെക്രട്ടറി അഹമ്മദ് അൽ ഖയ്യത്ത് സ്ഥിരീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!