ദാറുല്‍ ഈമാന്‍ കേരള വിഭാഗം ഹജ്ജ് ക്ലാസും യാത്രയയപ്പും സംഘടിപ്പിക്കുന്നു

മനാമ: ദാറുല്‍ ഈമാന്‍ കേരള വിഭാഗം ഈ വര്‍ഷം ഹജ്ജ് തീര്‍ഥാടനത്തിന് പോകുന്നവര്‍ക്കായി ഹജ്ജ് ക്ലാസും യാത്രയയപ്പും സംഘടിപ്പിക്കുന്നു. സിഞ്ചിലെ ഫ്രൻറ്സ് ഓഡിറ്റോറിയത്തില്‍ വെള്ളി (26/07/2019) വൈകിട്ട് ഏഴ് മണിക്കാണ് പരിപാടി. മള്‍ട്ടി മീഡിയ സഹായത്തോടെയുള്ള ഹജ്ജ് കര്‍മങ്ങളെ കുറിച്ചുള്ള പഠനവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷം ഹജ്ജ് തീര്‍ഥാടനത്തിന് പോകുന്നവര്‍ക്കും താല്‍പര്യമുള്ളവര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാവുന്നതാണെന്ന് സംഘാടക സമിതി കണ്‍വീനര്‍ എം. ബദ്റുദ്ദീന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 38825579 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.