bahrainvartha-official-logo
Search
Close this search box.

വിദ്യാഭ്യാസ ധനസഹായ പദ്ധതിയുമായി ബീറ്റ്സ് ഓഫ് ബഹ്റൈൻ

fund

മനാമ: കഴിഞ്ഞ നാല് വർഷകാലം ആയി ബഹ്‌റൈനിൽ നാസിക് ദോളിൽ താള വിസ്മയം തീർത്തുകൊണ്ടു ഇരിക്കുന്ന ബീറ്റ്‌സ് ഓഫ് ബഹ്‌റൈൻ ‘കരുണയിൻ സ്നേഹതാളം’ എന്ന തങ്ങളുടെ കാരുണ്യ പദ്ധതിയിലൂടെ പത്തനംതിട്ട കടമ്പനാട് സ്വദേശിനി ആയ വിദ്യാർത്ഥിനിക്ക് നഴ്സിംഗ് പഠനത്തിന് ആവശ്യം ആയ സഹായം നൽകി. 4 വർഷം കൊണ്ട് ഏകദേശം 3 ലക്ഷം രൂപ ആണ് നൽകുന്നത്. ആദ്യ വർഷത്തെ ഫീസ് ആയ 65000 രൂപ ബീറ്റ്‌സ് ഓഫ് ബഹ്‌റൈന്റെ സ്ഥാപക അംഗം ശ്രി സച്ചിൻ എബ്രഹാം മാതാപിതാക്കൾക്ക് കൈമാറി. തുവയൂർ മാർത്തോമാ ഇടവക വികാരി റെവ. ഫിലിപ് മാത്യു സന്നിഹിതൻ ആയിരുന്നു.

7 ലക്ഷം രൂപ മുതൽമുടക്കിൽ ചെങ്ങന്നൂർ വെൺമണിയിൽ ഭവനരഹിതർ ആയ ഒരു കുടുംബത്തിന് വീട്, കാൻസർ രോഗികൾക്കുള്ള സഹായം, പ്രളയദുരിതാശ്വാസ കിറ്റ് വിതരണം, വിവാഹ ധനസഹായം എന്നിങ്ങനെ സമൂഹത്തിൽ ആവശ്യത്തിൽ ഇരിക്കുന്ന അനേകരെ ഈ പദ്ധതിയിലൂടെ സഹായിച്ചു വരുന്നു. തങ്ങൾക്കു കിട്ടുന്ന പരിപാടികളിൽ കൂടെ ലഭിക്കുന്ന വരുമാനത്തിൽ നിന്ന് ഈ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കുന്നതിൽ ഏറെ സന്തോഷം ഉണ്ടെന്ന് അംഗങ്ങൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!