എം.ഇ.എം – ബി. ഡി.കെ മെഡിക്കൽ ക്യാമ്പ് ജൂലൈ 26 ന് ഹിദ്ദ് ലേബർക്യാമ്പിൽ

മനാമ: മിഡിൽ ഈസ്റ്റ്‌ മെഡിക്കൽ സെന്ററും (എം.ഇ. എം) ബ്ലഡ് ഡോനോർസ് കേരള (ബി.ഡി.കെ) ബഹ്‌റൈൻ ചാപ്റ്ററും സംയുകതമായി ഹിദ്ദിൽ തൊഴിലാളികൾ ഒന്നിച്ചു താമസിക്കുന്ന ഭാഗത്ത് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 26 വെള്ളിയാഴ്ച കാലത്ത് 9 മണി മുതൽ വൈകീട്ട്‌ 4 മണിവരെയാണ് ക്യാമ്പ്. എം.ഇ. എം ഇന്റെർണൽ മെഡിസിൻ സ്പെഷ്യലിസ്റ് ഡോ: നന്ദ കുമാർ, പ്രിവന്റീവ് ഡെന്റിസ്റ്റ് ഡോ: ജൈസ് ജോയ്, ജനറൽ പ്രാക്റ്റീഷനർമാരായ ഡോ: നൗഷർ എം. ലബീബ്, ഡോ: വക്കാസ് അക്തർ, ഡോ: ദിവ്യ ദേവ് എന്നിവർ ക്യാമ്പിൽ വരുന്നവരെ പരിശോധിക്കും. പ്രാഥമിക ഷുഗർ, പ്രെഷർ, പല്ലിന്റെ പരിശോധനകൾ എന്നിവയും മരുന്നും നൽകും. ഏവരെയും പ്രസ്തുത മെഡിക്കൽ ക്യാമ്പിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് എം.ഇ.എം അപ്പോയിന്റ്മെന്റ് (17464848 ) നമ്പറിലേക്കോ, ബി.ഡി.കെ ഭാരവാഹികളെ 33015579, 39125828, 39842451 എന്നീ നമ്പറുകളിലേക്കോ വിളിച്ചു ബന്ധപ്പെടാവുന്നതാണ്.