മനാമ: യൂട്ടിലിറ്റി ബില്ലുകളിൽ അടുത്തിടെയുണ്ടായ “നീതീകരിക്കാനാവാത്ത” ഉയർച്ചയെക്കുറിച്ച് പഠിക്കാൻ ഒരു സ്വതന്ത്ര സമിതി രൂപീകരിക്കണമെന്ന് ബഹ്‌റൈൻ എംപി വൈദ്യുതി, ജല അതോറിറ്റിയോട് ആവശ്യപ്പെട്ടു. ബില്ലുകളിൽ ഉണ്ടാവുന്ന വൻ കുതിച്ചുചാട്ടത്തിന്റെ കാരണങ്ങൾ ജനങ്ങൾക്ക് നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഹമദ് അൽ കോഹെജി ഊന്നിപ്പറഞ്ഞു. താപനിലയിലുണ്ടായ വർധനവാണ് യൂട്ടിലിറ്റി ബില്ലുകളിലെ കുതിപ്പിന് കാരണമായതെന്ന മന്ത്രിയുടെ വിശദീകരണം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അതോറിറ്റി ഒരു സ്വതന്ത്ര അന്വേഷണം നടത്തുകയും കണക്കുകൾ വ്യക്തമാക്കുന്ന ഫലങ്ങൾ പ്രഖ്യാപിക്കുകയും വേണം, അല്ലെങ്കിൽ ഇത് സംബന്ധിച്ച് ഒരു പാർലമെന്ററി അന്വേഷണ സമിതി രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.