പോലീസ് പട്രോളിംഗ് വാഹനത്തിൽ കാർ ഇടിച്ച് മൂന്ന് പോലീസുകാർക്ക് പരിക്കേറ്റു

മനാമ: അധാരിക്ക് സമീപം ഷെയ്ഖ് ഈസ ബിൻ സൽമാൻ ഹൈവേയിൽ പോലീസ് പട്രോളിംഗ് വാഹനവും കാറും കൂട്ടിയിടിച്ച് മൂന്ന് പോലീസുകാർക്ക് പരിക്കേറ്റു. വാഹനാപകടത്തെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം ട്വിറ്റർ അക്കൗണ്ടിൽ അറിയിച്ചു. കാറിന്റെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്. കിംഗ് ഫഹദ് കോസ് വേയിലേക്കുള്ള ശൈഖ് ഈസ ബിൻ സൽമാൻ ഹൈവേയിൽ അധാരിക്ക് സമീപം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് പട്രോളിംഗ് വാഹനത്തിലാണ് നിയന്ത്രണം നഷ്ടപ്പെട്ട കാർ ഇടിക്കുന്നത്. അപകടത്തിൽ പരിക്കേറ്റ മൂന്ന് പോലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.