ഷെയ്ഖ് ഹമൂദ്‌ ബിൻ സുബഹ് അവന്യൂ പാത സിവെജ്‌ വർക്കിനെത്തുടർന്ന് ഒരു മാസം അടച്ചിട്ടും

മനാമ: സിവെജ്‌ വർക്ക് നടക്കുന്നതിനെത്തുടർന്ന് ഷെയ്ഖ് ഹമൂദ്‌ ബിൻ സുബഹ് അവന്യൂവിന്റെ ഒരു പാത അടച്ചിട്ടും. റിഫ അവന്യൂവിൽ നിന്ന് വരുന്ന തെക്ക് ഭാഗത്തേക്കുള്ള വാഹനങ്ങൾ റോഡ് 111 ലേക്ക് തിരിച്ചുവിടുകയും ചെയ്യും. അടച്ചുപൂട്ടൽ നാളെ മുതൽ ഒരു മാസത്തേക്ക് പ്രാബല്യത്തിൽ വരുമെന്ന് വർക്സ്, മുനിസിപ്പാലിറ്റി അഫാർസ് ആൻഡ് അർബൻ പ്ലാനിംഗ് മന്ത്രാലയം അറിയിച്ചു. എല്ലാ റോഡ് ഉപയോക്താക്കളും ട്രാഫിക് വഴിതിരിച്ചുവിടൽ നിയമങ്ങളും ട്രാഫിക് അടയാളങ്ങളും നിരീക്ഷിക്കാനും അനുസരിക്കാനും മന്ത്രാലയം മുന്നറിയിപ്പ് നൽകി.