ദാറുല്‍ ഈമാന്‍ കേരള വിഭാഗം ‘ബയാനേ ഖുര്‍ആന്‍’ പഠന പദ്ധതി മനാമയില്‍ ആരംഭിച്ചു

മനാമ: ദാറുല്‍ ഈമാന്‍ കേരള വിഭാഗം ഖുആന്‍ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി തുടങ്ങിയ ‘ബയാനേ ഖുര്‍ആന്‍’ മനാമയില്‍ ആരംഭിച്ചു. മനാമ ഇബ്നുല്‍ ഹൈഥം സ്കൂള്‍ പഴയ കാമ്പസ് കേന്ദ്രീകരിച്ചാണ് പരിപാടി നടക്കുക. ഉദ്ഘാടന പരിപാടിയില്‍ പി.പി മൊയ്തു അധ്യക്ഷത വഹിച്ചു. ദാറുല്‍ ഈമാന്‍ വിദ്യാഭ്യാസ വിഭാഗം ഡയറക്ടര്‍ എ.എം ഷാനവാസ് ക്ലാസ്സിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വിശുദ്ധ ഖുര്‍ആന്‍ പഠിക്കാനും മനസ്സിലാക്കാനുമുള്ള അവസരങ്ങള്‍ ശരിയായ വിധത്തില്‍ ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം സദസ്സിനെ ഉദ്ബോധിപ്പിച്ചു. എം. ബദ്റുദ്ദീന്‍ സ്വാഗതവും ശമീം ജൗദര്‍ നന്ദിയും പറഞ്ഞു. മാസം തോറും സൂറത്തു യാസീന്‍ അടിസ്ഥാനപ്പെടുത്തി നടക്കുന്ന പരിപാടിയില്‍ കുടുംബത്തോടൊപ്പം പങ്കെടുക്കാന്‍ അവസരമുണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 36752226 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.