ഹജ്ജ് തീർത്ഥാടകർക്കുള്ള മക്കയിലെയും മദീനയിലെയും ഒരുക്കങ്ങൾ പൂർത്തിയായി

hajj

റിയാദ്: ഹജ്ജിനായി മക്കയിലെയും മദീനയിലെയും ഒരുക്കങ്ങൾ പൂർത്തിയായതായി സൗദി സിവിൽ ഡിഫെൻസ് അറിയിച്ചു. 17000 ഉദ്യോഗസ്ഥരെയും 3000 വാഹനങ്ങളുമാണ് ഹജ്ജ് തീർത്ഥാടകർക്കായി സൗദി ഒരുക്കിയത്. പൊതുജന സുരക്ഷയ്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് എല്ലാ സംവിധാനങ്ങളും സജ്ജമാക്കിയത്. അത്യാധുനിക സൗകര്യങ്ങളോടെ കൂടിയ എട്ടു മെഡിക്കൽ ലാബുകളും എട്ടു ബ്ലഡ് ബാങ്കുകളുമാണ് മക്ക, മദീന, അറഫാ എന്നിവിടങ്ങളിൽ ഒരുക്കിയത്. ജനങ്ങളുടെ സുരക്ഷക്കായി മക്ക നഗരസഭയിൽ 23000 ജോലിക്കാരെ നിയോഗിച്ചതായി സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് മേധാവി ലെഫ്. ജനറൽ സുലൈമാൻ അൽ അംറ് പറഞ്ഞു. വിദഗ്ദ്ധ ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും നിയോഗിച്ചിട്ടുണ്ട്. അതോടൊപ്പം ലബോറട്ടറികളുടെയും ബ്ലഡ് ബാങ്കുകളുടെയും പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്നതിനു ടെക്‌നിക്കൽ സൂപ്പർവിഷൻ കമ്മിറ്റി രൂപീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!