ബഹ്‌റൈനിൽ ബി ഡി 22 മില്യണിന്റെ വികസന പദ്ധതികൾ ഒരുങ്ങുന്നു

മനാമ: ബഹ്‌റൈനിലെ ഇൻഫ്രാസ്ട്രക്ചർ നവീകരിക്കുന്നതിനും സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമായി ബിഡി 22 മില്യൺ വിലമതിക്കുന്ന 45 വികസന പദ്ധതികളുടെ പണി ആരംഭിക്കാൻ പ്രീമിയർ നിർദേശം നൽകി. ജിദാഫ്സ്, ഖലീഫ ടൗൺ, ഇസ ടൗൺ എന്നിവിടങ്ങളിലെ സെൻട്രൽ മാർക്കറ്റ് നിർമ്മാണം, റിഫ, ജിദാഫ് എന്നിവിടങ്ങളിലെ സുക്കുകൾ നവീകരിക്കുക, റയ്യ അവന്യൂ നവീകരിക്കുക, സുഖ് വഖിഫിന്റെയും അറാദ് വ്യവസായ മേഖലയുടെയും പ്രവേശന കവാടങ്ങൾ എന്നിവ ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. അതോടൊപ്പം സയ്യദ് ടൗണിലെയും ഇസ ടൗണിലെയും റോഡുകളുടെ കോട്ടിങ് പണികൾ; സലാഖ്‌, സയ്യദ് ടൗൺ, ഹമദ് ടൗൺ, സൽമാൻ ടൗൺ, ഡെയർ, സമാഹീജ്, ഹൂറ എന്നിവിടങ്ങളിൽ പൂന്തോട്ടങ്ങളും കളിസ്ഥലങ്ങളും സ്ഥാപിക്കുന്നതും വികസന പദ്ധതിയുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രതിവാര കാബിനറ്റ് സെഷനിൽ പദ്ധതിയുടെ വിശദാംശങ്ങൾ ചർച്ച ചെയ്തു.