മനാമ: കിംഗ് ഫഹദ് കോസ്‌വേയിൽ ട്രക്ക് നീക്കങ്ങൾ വേഗത്തിലാക്കാൻ പ്രീ കസ്റ്റംസ് ക്ലിയറൻസ് സംവിധാനം ആരംഭിച്ചതായി ബഹ്‌റൈൻ കസ്റ്റംസ് വകുപ്പ് പ്രസിഡന്റ് ഷെയ്ഖ് അഹമ്മദ് ബിൻ ഹമദ് അൽ ഖലീഫ ഇന്നലെ അറിയിച്ചു. ഉടമകൾക്കോ ഇറക്കുമതിക്കാർക്കോ അവരുടെ പേപ്പർവർക്ക് പൂർത്തിയാക്കാനും മുൻകൂട്ടി നികുതി അടയ്ക്കാനും കഴിയും. ഇത് 30 മിനിറ്റിനുള്ളിൽ കോസ്‌വേയിൽ അവരുടെ ചരക്ക് ക്ലിയർ ചെയ്യാൻ സഹായിക്കും. പുതിയ സംവിധാനത്തിലൂടെ കസ്റ്റംസ് നടപടി ക്രമങ്ങൾ ലഘൂകരിക്കാനും ട്രക്കുകൾ ഒരുപാട് നേരം ചരക്കുകളുമായി കാത്തുനിൽക്കുന്നത് ഒഴിവാക്കാനും സാധിക്കും. വാഹനങ്ങൾ ക്ലിയർ ചെയ്തതിനുശേഷം കസ്റ്റംസ് യാർഡിൽ സൂക്ഷിക്കുന്നത് നിരോധിച്ചും.