ഡോക്ടർ ശ്രീനിവാസന് ബഹ്‌റൈൻ നന്തി കൂട്ടായ്മ്മ സ്വീകരണം നൽകി

മനാമ: 40 വർഷകാലം നന്തി ഹോസ്പിറ്റലിൽ ഡോക്ടറായി സേവനം ചെയ്‌തു വരുന്ന ജനകീയ ഡോക്‌ടറും സാമൂഹ്യ സാംസ്കാരിക രംഗത്ത് തന്റെതായ വ്യക്തിമുദ്രാ പതപ്പിച്ച ഡോക്ടർ പ്രായവ്യത്യാസം ഇല്ലാത്ത വലിയൊരു സൗഹൃദ വലയം തന്നെയുണ്ട് ഇദ്ദേഹത്തിന്. ബഹ്‌റൈനിലെ ബിസിനസുകാരനായ സുഹൃത്ത് ഹമീദ് കെ കെയുടെ നിരന്തര അഭ്യർത്ഥന മാനിച്ചാണ് ഡോക്ടർ മൂന്നു ദിവസത്തെ ഹ്രസ്വ സന്ദർശനം സാധ്യമായത്. ഡോക്ടർ ശ്രീനിവാസന്ന് ബഹ്‌റൈൻ നന്തി കൂട്ടായ്മ്മ സ്വീകരണം സംഘടിപ്പിക്കുകയും മൊമെന്റോ നൽകി ആദരിക്കുകയും ചെയ്‌തു. ഒ കെ കാസിം അധ്യക്ഷത വഹിച്ച പരിപാടിയിൽ നൗഫൽ നന്തി സ്വാഗതവും ജമാൽ കുറ്റിക്കാട്ടിൽ നാസർ ടി കെ എന്നിവർ ആശംസകൾ അർപ്പിക്കുകയും കരീം പി വി കെ നന്ദിയും പറഞ്ഞു.