ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള റോഡ് നവീകരണത്തിന്റെ ആദ്യ ഘട്ടം അടുത്ത മാസം പൂർത്തിയാകും

road

മനാമ: ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള പ്രധാന റോഡ് നവീകരണത്തിന്റെ ആദ്യ ഘട്ടം അടുത്ത മാസം പൂർത്തിയാകും. 1.1 ബില്യൺ ഡോളർ എയർപോർട്ട് നവീകരണ പദ്ധതിയുടെ (എഎംപി) ഭാഗമായാണ് വിമാനത്താവളത്തിലേക്ക് പോകുന്ന എല്ലാ റോഡുകളും നാല് ഘട്ടങ്ങളായി നവീകരിക്കുന്നത്. ആദ്യ ഘട്ടത്തിൽ വിമാനത്താവളത്തിന് സമാന്തരമായുള്ള റോഡ് 2403 എയർപോർട്ട് റൗണ്ടബൗട്ടിൽ നിന്ന് ആറാഡ് ഹൈവേയിലേക്കുള്ള റോഡ് വൺവേ ആക്കി മാറ്റും. രണ്ടാം ഘട്ടത്തിൽ വിമാനത്താവളത്തിന്റെ റൗണ്ടബൗട്ടിൽ ട്രാഫിക് ലൈറ്റുകൾ മാറ്റി സ്ഥാപിക്കും. അതോടൊപ്പം ഖലീഫ അൽ കബീർ അവന്യൂ , ആറാഡ് ഹൈവേ എന്നിവയുടെ വിപുലീകരണം നടത്തും. ആദ്യ രണ്ട് ഘട്ടങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി വർക്സ്, മുനിസിപ്പാലിറ്റീസ് അഫാർസ് ആൻഡ് അർബൻ പ്ലാനിംഗ് മിനിസ്റ്റർ ഇസ്സാം ഖലാഫ് ഇന്നലെ പരിശോധന നടത്തി. 96 ശതമാനം പൂർത്തിയായ ആദ്യ ഘട്ടം അടുത്ത മാസം പകുതിയോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രാഫിക് നീക്കത്തിന്റെ തുടർച്ച ഉറപ്പാക്കുന്നതിന് വേണ്ടി 71 ശതമാനം പൂർത്തിയായ രണ്ടാം ഘട്ടത്തിന്റെ പണി നിരവധി സെഗ്‌മെന്റുകളായി വിഭജിച്ച് നടത്തും.

മൂന്നാം ഘട്ടത്തിൽ ഫാൽക്കൺ സ്മാരക ജംഗ്ഷൻ ഏരിയയിലും അവന്യൂ 46 ലും ഫ്ലൈ ഓവറുകൾ നിർമ്മിക്കുന്നതായിരിക്കും. നാലാം ഘട്ടത്തിൽ മുഹറഖ് റിങ് റോഡിനെയും എയർപോർട്ട് ഹൈവേയെയും ബന്ധിപ്പിക്കുന്നതിലൂടെ അവന്യൂ 20 വികസിപ്പിച്ചുകൊണ്ട് എയർപോർട്ടിന്റെ ഏരിയയിലൂടെയും ബുസൈതീനിലൂടെയും കടന്നുപോകാൻ സാധിക്കും. ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിലവിൽ പ്രതിവർഷം ഒമ്പത് മില്യൺ യാത്രക്കാരെ കൈകാര്യം ചെയ്യുന്നുണ്ട്, എന്നാൽ പുതിയ ടെർമിനൽ പൂർണ്ണമായും പ്രവർത്തനക്ഷമമായാൽ പ്രതിവർഷം 14 മില്യൺ യാത്രക്കാരെ കൈകാര്യം ചെയ്യാൻ സാധിക്കും. പുതിയ 207,000 ചതുരശ്ര മീറ്റർ ടെർമിനൽ കെട്ടിടത്തിൽ 4,600 ചതുരശ്ര മീറ്റർ പുറപ്പെടൽ ഹാൾ, 104 ചെക്ക്-ഇൻ കൗണ്ടറുകൾ, 36 പാസ്‌പോർട്ട് കൺട്രോൾ ബൂത്തുകൾ, 24 സുരക്ഷാ സ്ക്രീനിംഗ് പോയിന്റുകൾ എന്നിവ ഉൾപ്പെടുന്നു. പുതിയ എയർപോർട്ട് ടെർമിനൽ ഒക്ടോബറിൽ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!