bahrainvartha-official-logo
Search
Close this search box.

മാസ് ബഹ്‌റൈൻ സംഘടിപ്പിച്ച ബലിതർപ്പണ കർമ്മത്തിൽ ആയിരത്തിൽപരം വിശ്വാസികൾ പങ്കുചേർന്നു

mass-bahrain

മനാമ: മാതാ അമൃതാനന്ദമയി സേവ സമിതി(മാസ്) യുടെ ആഭിമുഖ്യത്തിൽ അസ്റി കടൽത്തീരത്ത് വെച്ച് നടന്ന ബലിതർപ്പണകർമ്മത്തിൽ ആയിരത്തിൽ പരം പേര് പങ്കു ചേർന്നു. കഴിഞ്ഞ അഞ്ചു വർഷമായി നടത്തി വരുന്ന കർമ്മം ഈ വർഷവും വിപുലമായ രീതിയിൽ തന്നെ നടന്നതായി ഭാരവാഹികൾ അറിയിച്ചു. സൗദി, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും വിശ്വാസികൾ ബലിതർപ്പണത്തിനായി എത്തിച്ചേർന്നിരുന്നു. ശ്രീ കീഴുർ മൂത്തേടത് മന കേശവൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു.

മാതാ അമൃതാനന്ദമയി സേവാസമിതിയുടെ കോ ഓർഡിനേറ്റർ സുധീർ തിരുനിലത്, രക്ഷാധികാരി കൃഷ്ണകുമാർ, രാമദാസ്, ജ്യോതിമേനോൻ, ചന്ദ്രൻ, സതീഷ്, മനോജ്, ഷാബു, പ്രദീപ്‌, സജീഷ്, സന്തോഷ്‌ , വിനയൻ, സുനീഷ്, മഹേഷ്‌, വിനോദ്, സതീഷ് കോഴിക്കോട്, ഷാജി, സുരേഷ്, സുകുമാർ, ലേഖ കൃഷ്ണ കുമാർ, രാജി പ്രദീപ്‌, അഖില, അമീഷാ സുധീർ തുടങ്ങിയവർ ചടങ്ങുകൾക്ക്‌ നേതൃതം നൽകി. പ്രവാസ ലോകത്ത്‌ എല്ലാവർഷവും ബലിതർപ്പണത്തിനു സൗകര്യം ചെയ്തു തരുന്ന ബഹ്‌റൈൻ രാജാവിനോടും പ്രധാന മന്ത്രിയോടും രാജ കുടുംബത്തോടും പ്രത്യേക നന്ദിയും സ്നേഹവും അറിയിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു.

അയ്യപ്പ സേവാ സംഘം ബഹ്‌റൈന്റെ നേതൃത്വത്തിൽ ഭക്ത ജനങ്ങൾക്കു പ്രഭാത ഭക്ഷണവും ഒരുക്കിയിരുന്നു. അയ്യപ്പ സേവ സംഘം പ്രവർത്തകരായ വിനോയ്, ശശികുമാർ, ഹരിപ്രകാശ്, സുധീഷ് കുമാർ, ലാലസ്, സന്തോഷ്‌, ശശാന്ത്‌, ബിബിൻ, രാഗേഷ്, സനൽ, ശശി, അഭിലാഷ്, സുജിത്, സുഭീഷ് വേളത്, സുധീഷ് വേളത്, ലിതിൻ, പ്രവീൺ, ജയപ്രകാശ്, വിശാഖ് വിനോയ്, മഹേഷ്‌, ഗോപാൽ, എന്നിവർക്കും വനിതാ വിഭാഗം പ്രവർത്തകർക്കും കുട്ടികൾക്കും നന്ദി രേഖപെടുത്തുന്നതായി മാസ് ബഹ്‌റൈൻ ഭാരവാഹികൾ അറിയിച്ചു. ഒപ്പം തന്നെ ശുദ്ധജല വിതരണത്തിന് സഹകരിച്ച കൊക്ക കോള, പി. ഹരിദാസ് &സൺസ് എന്നിവർക്കും ബലിതർപ്പണ ചടങ്ങുകൾ ഭംഗിയായി പൂർത്തീകരിക്കാൻ സഹായിച്ച എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി മാതാ അമൃതാനന്ദമയി സേവാ സമിതി രേഖപെടുത്തിയതായി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!