സെന്റ് മേരീസ് കത്തീഡ്രലിലെ സമ്മര്‍ ക്യാമ്പ് ‘സമ്മര്‍ ഫീയസ്റ്റ 2019’ സമാപനം നാളെ (ആഗസ്റ്റ് 2 വെള്ളി)

മനാമ: ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ കഴിഞ്ഞ ഒരു മാസമായി ടീനേജ് കുട്ടികള്‍ക്കായി നടത്തിവന്ന സമ്മര്‍ ഫീയസ്റ്റ 2019 ന്റെ സമാപനം 2019 ആഗസ്റ്റ് 2 വെള്ളിയാഴ്ച്ച, വൈകിട്ട് 6.00 ന്‌ കേരളാ കത്തോലിക്ക് അസോസിയേഷന്‍ (കെ.സി.എ.) ആഡിറ്റോറിയത്തില്‍ വച്ച് നടക്കും. ഇടവകയിലെ മുതിര്‍ന്ന അംഗം ശ്രീ. സോമന്‍ ബേബി മുഖ്യ അതിഥി ആയിരിക്കുന്ന മീറ്റിംഗില്‍ വച്ച് സമ്മര്‍ ഫീയസ്റ്റ 2019 ഡയറക്ടര്‍ റവ. ഫാദര്‍ രാജി വര്‍ഗീസിനെ ആദരിക്കും. തഥവസരത്തില്‍ ജിജോ വളഞ്ഞവട്ടം രചനയും ജെയ്സണ്‍ ആറ്റുവ സംവിധാനവും ചെയ്യുന്ന “ജ്വാലാമുഖി” എന്ന്‍ ലഘുനാടകവും അരങ്ങേറുമെന്ന് ഇടവക വികാരി റവ. ഫാദര്‍ ഷാജി ചാക്കോ, ട്രസ്റ്റി സുമേഷ് അലക്സാണ്ടര്‍, സെക്രട്ടറി സാബു ജോണ്‍, സമ്മര്‍ ഫീയസ്റ്റ 2019 കോര്‍ഡിനേറ്റേഴ്സ വിനു പൗലോസ്, ജെഷന്‍ ജി. സൈമണ്‍ എന്നിവര്‍ അറിയിച്ചു.