അനധികൃത മരുന്ന് വിൽപന; ഫാർമസിക്കെതിരെ നടപടി സ്വീകരിച്ച് എൻ‌എച്ച്‌ആർ‌എ

മനാമ: ചട്ടങ്ങൾ ലംഘിച്ചതിനും കുറിപ്പടി ഇല്ലാതെ മരുന്നുകൾ വിൽക്കുകയും ചെയ്തതിനെത്തുടർന്ന് ബഹ്റൈ ഒരു ഫാർമസി അടച്ചു പൂട്ടിയതായി നാഷണൽ റെഗുലേറ്ററി ഹെൽത്ത് അതോറിറ്റി (എൻ‌എച്ച്‌ആർ‌എ) അറിയിച്ചു. ഒരു വർഷത്തേക്കാണ് അടച്ച് പൂട്ടിയത്. ഒപ്പം തന്നെ ഫാർമസി മാനേജർക്ക് ഒരു വർഷത്തെ സസ്പെൻഷനും നൽകിയതായി ഇന്ന് (ഓഗസ്റ്റ് 1) പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലൂടെ NHRA അറിയിച്ചതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.