മലര്‍വാടി സംഘടിപ്പിച്ച ‘രസക്കൂട്’ ആഘോഷമാക്കി കുരുന്നുകള്‍

മനാമ: ഫ്രൻറ്സ് സോഷ്യല്‍ അസോസിയേഷന്‍ ചില്‍ഡ്രന്‍സ് വിങായ മലര്‍വാടി സംഘടിപ്പിച്ച ‘രസക്കൂട്’ എന്ന പേരിലുള്ള അവധിക്കാല ഒത്തുകൂടല്‍ കുരുന്നുകള്‍ക്ക് ഹൃദ്യമായി. വിവിധ തരം കളികളും വരയും പാട്ടുകളും കവിതകളുമൊക്കെ ആഘോഷത്തിന്റെ നിറവ് പകര്‍ന്നു. ഫ്രൻറ്സ് അസോസിയേഷന്‍ റിഫ വനിത വിഭാഗത്തിെൻറ ആഭിമുഖ്യത്തിലാണ് മലര്‍വാടി കൂട്ടുകാര്‍ക്കായി ‘രസക്കൂട്’ ഒരുക്കിയത്. കുട്ടികളിലെ സര്‍ഗവാസനകളെ ഉണര്‍ത്തുകയെന്ന ലക്ഷ്യത്തോടെ കിഡ്സ്, ജൂനിയര്‍ വിഭാഗങ്ങള്‍ക്കായി കഥാകഥനം, കഥാരചന, വിഷയാസ്പദ ചിത്രരചന, കടങ്കഥ, കളറിങ്ങ്, കവിതാപാരായണം, ഗാനങ്ങള്‍ എന്നീ ഇനങ്ങളില്‍ മല്‍സരം സംഘടിപ്പിച്ചു.

ഷാരോണ്‍ ബിജു, അന്‍വിത ഷിനുരാജ്, അഭിനവ് പ്രസന്ന കുമാര്‍, അബൂബക്കര്‍ മുഹമ്മദ്, ഫജര്‍, വര്‍ഷ രമേശ്, സഹ്റ അഷ്റഫ്, ആയിശ സാലിഹ്, ഖദീജ സഫ്ന, ഇര്‍ഷാദ്, അമല്‍ ജാഫര്‍, ലിബ സലാഹ്, മുഹമ്മദ് റയാന്‍, ഹൈ ഫ ഹഖ് എന്നിവര്‍ വിവിധ മല്‍സര ഇനങ്ങളില്‍ സമ്മാനാര്‍ഹരായി. വെസ്റ്റ് റിഫ ദിശ സെന്‍ററില്‍ നടന്ന പരിപാടിക്ക് സൗദ പേരാമ്പ്ര, നസീല ഷഫീക്ക്, സഹ്വ റഹിം, ഫാത്തിമ സാലിഹ്, ബുഷ്റ റഹിം എന്നിവര്‍ നേതൃത്വം നല്‍കി.