മനാമ: അപൂർവമായ തരത്തിലുള്ള കാൻസർ ബാധിച്ചു ചികിത്സയിൽ കഴിയുന്ന ആലപ്പുഴ ചാരുംമൂട് സ്വദേശി ആയ സുനിൽ ഖാൻ എന്ന യുവാവിന് നിറക്കൂട്ട് ചാരുംമൂട് ചികിത്സ സഹായം കൈമാറി. ആലപ്പുഴ ജില്ലയിലെ ചാരുംമൂട്ടിലെയും പരിസരപ്രദേശങ്ങളിലെയും ബഹ്‌റൈൻ പ്രവാസികളുടെ കൂട്ടായ്മ ആയ നിറക്കൂട്ട് ചാരുംമൂട് അംഗങ്ങളുടെ സഹകരണത്തോടെ ‘സുനിൽ ഖാൻ സഹായനിധി’ രൂപീകരിക്കുകയും അതിലേക്കു മുപ്പത്തിനായിരത്തി അഞ്ഞൂറ്റി അമ്പത്തിനാലു ഇന്ത്യൻ രൂപ സമാഹരിക്കുകയും ആ തുക സുനിൽ ഖാന് കൈമാറുകയും ചെയ്തു. ഈ സൽപ്രവർത്തിയിൽ നിറക്കൂട്ട് കൂട്ടായ്മക്കൊപ്പം നിന്ന എല്ലാ സുമനസുകൾക്കും നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മ എക്സിക്യൂട്ടീവ് കമ്മിറ്റി നന്ദിയും കടപ്പാടും അറിയിച്ചു. ബഹ്റൈനിൽ ചാരുംമ്മുട്, ചുനക്കര, നൂറനാട്, താമരക്കുളം, പാലമേൽ എന്നി പ്രദേശത്തും സമീപപ്രദേശങ്ങളിലും ഉള്ളവർക്ക് കൂട്ടായ്മയുമായി സഹകരിക്കാൻ താല്പര്യം ഉണ്ടെങ്കിൽ 66671555, 39573980 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
