മനാമ: ബഹറൈൻ കേരളീയ സമാജം സെപ്തംബര്‍ ഒന്നാം തിയ്യതി മുതൽ ഇരുപത്തി ഏഴാം തിയ്യതി വരെ നടത്തുന്ന ഓണാഘോഷം ശ്രാവണം 2019 ന്‍റെ ഓഫീസ് ഉദ്ഘാടനം ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള നാട മുറിച്ചു നിര്‍വ്വഹിച്ചു. സമാജം ജനറല്‍ സെക്രട്ടറി എം പി രഘു മറ്റു ഭരണസമിതി അംഗങ്ങള്‍ ഓണാഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പവനൻ , ഓണാഘോഷ കമിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
