പവിഴദ്വീപിലെ പൊന്നാനിക്കാർ അൽഹിലാൽ ഹോസ്പിറ്റലുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മനാമ: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകികൊണ്ട് പ്രവർത്തിക്കുന്ന ബഹ്‌റൈനിലെ പവിഴദ്വീപിലെ പൊന്നാനിക്കാരുടെ കൂട്ടായ്മയും അൽഹിലാൽ ഹോസ്പിറ്റൽ അദ്‌ലിയ ബ്രാഞ്ചുമായി സഹകരിച്ചു 02 / 08 / 2019 നു വെള്ളിയാഴ്ച കാലത്ത് 8 മുതൽ ഉച്ചയ്ക്ക് 1 മണിവരെ നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പിൽ 150 ഓളം പേർ പങ്കെടുത്തു. പൊന്നാനിക്കാരെ കൂടാതെ വിവിധ ജില്ലകളിൽ നിന്നും മറ്റുരാജ്യങ്ങളിൽ നിന്നുള്ളവരും ഈ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു. ഇനിയും പ്രവാസികൾക്ക് ഉപകാരപ്രദമായ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് പവിഴദ്വീപിലെ പൊന്നാനിക്കാർ കൂട്ടായ്മയുടെ കമ്മിറ്റീ ഭാരവാഹികൾ അറിയിച്ചു.