മനാമ: പീപ്പിൾസ് ഫോറം ബഹ്‌റൈൻ, കനിവിന്റെ നാലാം ഘട്ട ധനസഹായം കഴിഞ്ഞ ആറുമാസമായി ശമ്പളം ലഭിക്കാതെ ദുരിതത്തിൽ കഴിയുന്ന ഫൈസലിന്റെ കുടുംബത്തിന് കൈമാറി. പീപ്പിൾസ് ഫോറം പ്രസിഡന്റ ജെ. പി ആസാദിന്റെ അദ്ധ്യക്ഷതയിൽ ട്രഷറർ മനീഷ് ധനസഹായം ഫൈസലിന് കൈമാറി. ഫൈസലിന്റെ കുടുംബത്തിന്റെ ദുരവസ്ഥ മനസിലാക്കി കനിവിന്റെ ആദ്യ രണ്ടു ഘട്ടങ്ങളിലെ സഹായവും മെയ്, ജൂൺ മാസങ്ങളിൽ ഫൈസലിന്റെ കുടുംബത്തിന് തന്നെ കൈമാറിയിരുന്നു. പീപ്പിൾസ് ഫോറം സെക്രട്ടറി ബിജുകുമാർ, വൈസ് പ്രസിഡന്റ് ജയശീൽ, ശ്രീജൻ, അസി. സെക്രട്ടറി ശങ്കുണ്ണി, അസി. ട്രെഷറർ ദിലീപ് എന്നിവർ സന്നിഹിതരായിരിന്നു.