ഇൻസ്റ്റാഗ്രാമിൽ മതനിന്ദാ പരാമർശം; പ്രതിയെ റിമാൻഡ് ചെയ്തു

മനാമ: ഇൻസ്റ്റാഗ്രാമിൽ മതനിന്ദാ പരാമർശങ്ങൾ പോസ്റ്റ് ചെയ്തതായി ആരോപിക്കപ്പെട്ട യുവാവിനെ റിമാൻഡ് ചെയ്തു. മതത്തെ അപകീർത്തിപ്പെടുത്തുകയും ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾ ദുരുപയോഗം ചെയ്യുകയും ചെയ്ത കേസിലാണ് പ്രതിയെ ഇന്നലെ പബ്ലിക് പ്രോസിക്യൂഷനിൽ ഹാജരാക്കിയത്. പ്രതിയെ ഏഴു ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.