bahrainvartha-official-logo
Search
Close this search box.

കെസിഎ ബഹ്റൈൻ ഓണം പൊന്നോണം 2019 സംഘാടക സമിതി രൂപീകരിച്ചു

IMG-20190805-WA0062

മനാമ: സുവർണ്ണ ജൂബിലിയുടെ നിറവിൽ നിൽക്കുന്ന കേരള കാത്തലിക് അസോസിയേഷൻ “ഓണം പൊന്നോണം 2019” നടത്തിപ്പിനുവേണ്ടി വിപുലമായ 50 അംഗ സംഘാടക സമിതിയുടെ രൂപീകരണവും വിവിധ സബ് കമ്മിറ്റികളുടെ രൂപീകരണവും ഇന്ത്യൻ ഡിലൈറ്റ് റസ്റ്റോറൻറ് വച്ച് നടന്നു.

സെപ്റ്റംബർ 5 മുതൽ 20 വരെ നീണ്ടു നിൽക്കുന്ന ഓണാഘോഷ പരിപാടിയുടെ മുഖ്യ ആകർഷണം മുഖ്യാതിഥിയായി ശ്രീകുമാരൻതമ്പി എത്തിച്ചേരുന്നു എന്നതും ബഹ്റൈനിലെ വിവിധ ലേബർ ക്യാമ്പുകളിൽ നിന്നുള്ള ആയിരത്തിൽപരം തൊഴിലാളി സുഹൃത്തുക്കൾക്ക് സെപ്റ്റംബർ മാസം 13 – സൗജന്യ ഓണസദ്യ ഒരുക്കുന്നതും ആണെന്ന് പ്രസിഡണ്ട് ശ്രീ. സേവി മാത്തുണ്ണി, സെക്രട്ടറി ശ്രീ. വർഗീസ് ജോസഫ് എന്നിവർ പറഞ്ഞു.

ഓണാഘോഷങ്ങളുടെ ജനറൽ കൺവീനർ ശ്രീ. ജോഷി വിതയത്തിൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ, രക്ഷാധികാരി ശ്രീ. പി. പി. ചാക്കുണ്ണി, കോർ ഗ്രൂപ്പ് ചെയർമാൻ ശ്രീ.. വർഗീസ് കാരക്കൽ, സ്പോൺസർഷിപ് കമ്മിറ്റി കൺവീനർ ശ്രീ. ജോസ് കെ. പി. തുടങ്ങിയവർ സംസാരിച്ചു. ചാരിറ്റി ഹെഡ്, ഓണസദ്യ കൺവീനറുമായ ശ്രീ. ഫ്രാൻസിസ് കൈതാരത്ത്, കെസിഎ യുടെ ജൂബിലി വർഷത്തിൽ കെസിഎ അംഗങ്ങളോടൊപ്പം ലേബർ ക്യാമ്പുകളിൽ നിന്നുള്ള ആയിരത്തിൽപ്പരം തൊഴിലാളി സുഹൃത്തുക്കൾക്ക് ഓണസദ്യ ഒരുക്കുന്നതിൽ സന്തോഷമുണ്ടെന്നും അതിനു വേണ്ടി വിപുലമായ ഒരുക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത് എന്നും പറഞ്ഞു.

തുടർന്ന് ഓണസദ്യക്ക് വേണ്ടിയുള്ള ഡോണർ പാസ്സ് ലോഞ്ചിങ്, വിതരണം എന്നിവയും നടന്നു. സീനിയർ അംഗങ്ങൾ ആശംസകൾ നേർന്നു സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!