ബഹ്റൈൻ എസ്.കെ.എസ്.എസ്.എഫ് ‘വിഖായ അസംബ്ലി’ സംഘടിപ്പിച്ചു

മനാമ: എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ ഘടകം മനാമയില്‍ വിഖായ അസംബ്ലി സംഘടിപ്പിച്ചു. മനാമ ഗോൾഡ് സിറ്റിയിലെ സമസ്ത ആസ്ഥാനത്ത് നടന്ന സംഗമം സമസ്ത ബഹ്റൈൻ ആക്ടിംഗ് സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ് ഉദ്ഘാടനം ചെയ്തു. കെ.എൻ.എസ് മൗലവി തിരുവമ്പാടി സേവനം നമ്മുടെ ബാധ്യത എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. റബീഅ് ഫൈസി അമ്പലക്കടവ് അധ്യക്ഷത വഹിച്ചു. മുഹമ്മദലി വടകര (അബൂദാബി), അശ്റഫ് അൻവരി ചേലക്കര, നവാസ് കുണ്ടറ സംസാരിച്ചു. ഹാഫിള് ശുഐബ്, ഖാസിം മുസല്യാർ , ശാഫി വേളം തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി. അബ്ദുൽ മജീദ് ചോലക്കോട് സ്വാഗതവും സജീർ പന്തക്കൽ നന്ദിയും പറഞ്ഞു.