അനുമതിയില്ലാതെ ഹജ്ജിനെത്തിയ 9,915 പേരെ തിരിച്ചയച്ചു

റിയാദ്: അനുമതിയില്ലാതെ അനധികൃത മാർഗ്ഗത്തിലൂടെ ഹജ്ജ് നിർവ്വഹിക്കാനെത്തിയ 9,915 പേരെ തിരിച്ചയിച്ചതായി ഹജ്ജ് സുരക്ഷാസേന വക്താവ് അറിയിച്ചു. അനധികൃത മാർഗ്ഗത്തിലൂടെ ഹജ്ജ് നിർവ്വഹിക്കുന്നത് തടയാൻ സുരക്ഷ ശക്തമാക്കിയതായി ഹജ്ജ് സുരക്ഷാസേന അറിയിച്ചു. അനുമതിയില്ലാതെ ഹജ്ജ് വേളയിൽ മക്കയിൽ ജോലി ചെയ്ത 3,89,359 വിദേശികളെയും ഹജ്ജ് നിയമവ്യവസ്ഥകൾ ലംഘിച്ച 277 പേരെയും തിരിച്ചയച്ചു. അതോടൊപ്പം അനുമതി ഇല്ലാതെ ഹജ്ജ് സീസണിൽ മക്കയിലേക്ക് പ്രവേശിച്ച 1,73,223 വാഹനങ്ങളെയും തിരിച്ചയച്ചു. മക്കയിലേക്കും മദീനയിലേക്കുമുള്ള മുഴുവൻ വഴികളിലും സുരക്ഷാ വിഭാഗം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.