ബഹ്‌റൈനിൽ ബലി പെരുന്നാൾ പൊതുഅവധി ഓഗസ്റ്റ് 10 മുതൽ 13 വരെ

മനാമ: ബഹ്‌റൈനിൽ ബലി പെരുന്നാൾ പൊതുഅവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 10 മുതൽ 13 വരെ പൊതുഅവധിയായിരിക്കുമെന്ന് പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അറിയിച്ചു. അറഫയുടെയും ഈദിന്റെയും ആദ്യ, രണ്ടാമത്തെയും മൂന്നാമത്തെയും ദിവസങ്ങൾ ഉൾപ്പെടെ ഓഗസ്റ്റ് 10, 11, 12, 13 തീയതികളിൽ രാജ്യത്തിന്റെ മന്ത്രാലയങ്ങളും ഡയറക്ടറേറ്റുകളും ഔദ്യോഗിക സ്ഥാപനങ്ങളും പ്രവർത്തിക്കില്ല.