ഐ.വൈ.സി.സി ബഹ്‌റൈൻ “കരുതൽ – 2019” ന്റെ സഹായധനം കൈമാറി

മനാമ: ഐ.വൈ.സി.സി ബഹ്‌റൈൻ “കരുതൽ – 2019” ന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ തുമ്പമൺ ഗ്രാമപഞ്ചായത്തിൽപെട്ട മുട്ടം കോളനിയിൽ അവശരായി കഴിയുന്ന കുടുംബങ്ങളെ ഐ.വൈ.സി.സി ബഹ്റിന്റെ കരുതൽ 2019ൽ ഉൾപെടുത്തി അടിയന്തിരയ ധനസഹായം കൈമാറി. തുമ്പമൺ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സഖറിയാ വർഗീസ് സഹായധനം കൈമാറി യുത്ത് കോൺഗ്രസ് തുമ്പമൺ മണ്ഡലം പ്രസിഡന്റ് ശ്രീ. രെഞ്ചു മുണ്ടിയിൽ ജോയി, ഐ വൈസി സി ദേശിയ എക്സിക്യൂട്ടിവ് കമ്മറ്റി അംഗം ശ്രീ. ബിനു പുത്തൻപുരയിൽ എന്നിവർ സന്നിഹതരായിരുന്നു.