മനാമ: ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിൻ അഹമ്മദ് ബിൻ മുഹമ്മദ് അൽ ഖലീഫയും ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയ്‌ശങ്കരും ഫോണിലൂടെ ചർച്ച നടത്തി. ബഹ്‌റൈനും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ഇരുവരും ചർച്ച ചെയ്തു. ആഗോള സഹകരണം വികസിപ്പിക്കുന്നതിലും പ്രാദേശിക അന്തർദേശീയ തലങ്ങളിൽ സമാധാനവും സുരക്ഷയും ഏകീകരിക്കുന്നതിലും ബഹ്‌റൈൻ രാജ്യത്തിന്റെ സുപ്രധാന പങ്കിനെ ഡോ. ജയ്‌ശങ്കർ അഭിനന്ദിച്ചു. രാജ്യത്തിന്റെ കൂടുതൽ പുരോഗതിയ്ക്കും സമൃദ്ധിയ്ക്കുമായി അദ്ദേഹം ആശംസിച്ചു. പൊതു താൽപ്പര്യമുള്ള നിരവധി പ്രാദേശിക, അന്തർദേശീയ വിഷയങ്ങൾ ഇരുപക്ഷവും ചർച്ച ചെയ്തു.