മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ബഹ്‌റൈൻ ചാപ്റ്ററും ക്യൂബ് ഇന്റർനാഷണൽ കമ്പനിയിലെ ജീവനക്കാരും ചേർന്ന് ആഗസ്ത് 9 വെള്ളിയാഴ്ച കാലത്ത് 8 മുതൽ ഉച്ചക്ക് 12.30 വരെ കിങ്ങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് 33015579, 39125828 , 39842451 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് പേര് നൽകാവുന്നതാണ്.