bahrainvartha-official-logo
Search
Close this search box.

സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 15 ആയി, നിരവധി പേരെ കാണാനില്ല; 14 ജില്ലകളിലും അവധി പ്രഖ്യാപിച്ചു

8-10

തുടരുന്ന മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇന്ന് അഞ്ച് പേർ മരിച്ചതായി വിവരം. ഇന്നലെ പത്ത് പേരാണ് മരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 15 ആയി. അതേസമയം ഉരുൾപൊട്ടലിനെ തുടർന്ന് വയനാട്ടിലെ മേപ്പാടിയിലടക്കം നിരവധി പേരെ കാണാതായിട്ടുണ്ട്.

ഏറ്റുമാനൂർ – കോട്ടയം റെയിൽവേ പാതയിൽ മരം വീണതിനാൽ ട്രെയിൻ വൈകി ഓടുകയാണ്. കനത്ത മഴയും മണ്ണിടിച്ചിലും കാരണം ഒറ്റപ്പെട്ട നിലമ്പൂരില്‍ രക്ഷാപ്രവര്‍ത്തനം നടത്താനായി ദേശീയ ദുരന്ത പ്രതികരണ സേനയുടെ (എന്‍ഡിആര്‍എഫ്) എത്തി. രാവിലെ തന്നെ സേന രക്ഷാപ്രവര്‍ത്തനം തുടങ്ങും. നാടുകാണി ചുരത്തില്‍ കുടുങ്ങി കിടന്നവരെ ഇന്നലെ തന്നെ രക്ഷപ്പെടുത്തിയിരുന്നു.

ഇതോടെ സേന ഇന്ന് നിലമ്പൂരിലെ ദുരന്തബാധിത മേഖലകള്‍ കേന്ദ്രീകരിച്ചാകും രക്ഷാപ്രവര്‍ത്തനം നടത്തുക. നിലമ്പൂര്‍ കയ്പ്പിനി ക്ഷേത്രത്തില്‍ 250 പേര്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ രാത്രിയില്‍ അടക്കം ഒരുപാട് പേരാണ് രക്ഷതേടി ഫോണ്‍ വിളിച്ചത്.

വെെദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടിട്ടുള്ളതിനാല്‍ ഇപ്പോള്‍ ഫോണില്‍ ആരെയും വിളിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. മലപ്പുറം എടവണ്ണ ഒതായിയിൽ വീട് തകർന്ന് മണ്ണിനടിയിൽ കുടുങ്ങിയ നാല് പേരും മരിച്ചതായി റിപ്പോർട്ട്. കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ രണ്ട് പേരും മരിച്ചതായി വിവരമുണ്ട്. ചാലക്കുടി പുഴയോരം ഭാഗത്ത് വീടുകളിൽ വെള്ളം കയറി. ചാലക്കുടിയിൽ നാലു ക്യാമ്പുകൾ തുറന്നു.

ആലപ്പുഴയിൽ റെയിൽപാളത്തിൽ മരംവീണ് ഗതാഗതം തടസ്സപ്പെട്ടതിനാൽ രണ്ട് പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി. എറണാകുളം- ആലപ്പുഴ  (56379)
ആലപ്പുഴ-എറണാകുളം പാസഞ്ചറുകളാണ് ഇന്ന് സർവ്വീസ് നടത്തില്ലെന്ന് റെയിൽവെ അധികൃതർ വ്യക്തമാക്കിയത്. കൊച്ചി നെടുമ്പാശേരി വിമാനത്താവളം ഞായറാഴ്ച വരെ അടക്കുന്നുവെന്ന് സിയാൽ വക്താവ് അറിയിച്ചു. മഴ മാറിയാൽ ഞായറാഴ്ച വൈകിട്ട് മൂന്നിനേ വിമാനത്താവളം തുറക്കൂ.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 14 ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ ഇന്ന് (ഓഗസ്റ്റ് 9 വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, എറണാകുളം, കോട്ടയം, തൃശ്ശൂര്‍, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കാസർകോട് ജില്ലകളില്‍ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. മഴ തുടര്‍ന്നതോടെ ഇന്ന് രാവിലെയാണ് തിരുവനന്തപുരത്തും കൊല്ലത്തും അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ കോളേജുകള്‍ക്കും അംഗനവാടികള്‍ക്കും മദ്രസകള്‍ക്കും അവധി ബാധകമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!