ബഹ്റൈൻ റെസ്റ്റോറന്റ് മേഖലയ്ക്ക് ഇനി പുതിയമുഖം; ‘അൽറീഫ് പാൻഏഷ്യ’യുടെ ആദ്യ ബ്രാഞ്ച് പ്രീ ഓപ്പണിംഗ് ഇന്ന്(വെള്ളി)

മനാമ: ബഹ്റൈനിലെ റെസ്‌റ്റോറന്റ് മേഖലക്ക് പുതിയ മുഖം സമ്മാനിച്ച് ‘അൽറീഫ് പാൻഏഷ്യ’ യുടെ ആദ്യ ശാഖ ഇന്ന് (09/08/2019 വെള്ളി) മുതൽ പ്രവർത്തനമാരംഭിക്കും.

മലബാർ, നോർത്ത് ഇന്ത്യൻ, ചൈനീസ്, അറബിക് വിഭവങ്ങൾക്ക് പ്രാമുഖ്യം നൽകിയായിരിക്കും ഉമ്മുൽ ഹസത്ത് ഇന്ന് വൈകിട്ട് നടക്കുന്ന സോഫ്റ്റ് ഓപ്പണിംഗിലൂടെ പൊതു ജനങ്ങൾക്കായി തുറന്നു നൽകുക.

ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ റെസ്റ്റോറന്റ് ഗ്രൂപ്പായ ‘അൽ റീഫ്’, ‘ബഹ്റൈൻ യുണീക്’ ഗ്രൂപ്പുമായി ചേർന്നാണ് ആദ്യ സംരംഭമായ ‘അൽറീഫ് പാൻഏഷ്യ’ക്ക് പിറവി നൽകിയിരിക്കുന്നത്.

വിശാലമായ ഡൈനിംഗ് സൗകര്യത്തിനും വ്യത്യസ്തമായ ആംബിയൻസിനും പുറമെ അവസാന ഘട്ട മിനുക്കു പണികൾ നടന്നുകൊണ്ടിരിക്കുന്ന പാർട്ടി ഹാളും ‘കോഫീ ലോഞ്ച്’ എന്ന് നാമകരണം ചെയ്യപ്പെട്ട പ്രത്യേക ടേക് എവേ സംവിധാനവും പൂർത്തിയാകുന്ന ഘട്ടത്തിൽ വരും മാസം നടക്കാനിരിക്കുന്ന ‘മെഗാ ലോഞ്ചിന് ‘ മുന്നോടിയായാണ് ഇന്ന് പ്രീ ഓപണിംഗ് സംഘടിപ്പിച്ചിരിക്കുന്നത്.