മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ സി ആർ എഫ്) സ്പെക്ട്ര കലണ്ടർ ഇന്ത്യൻ അംബാസിഡർ അലോക് കുമാർ സിൻഹ പ്രകാശനം ചെയ്തു. ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിന്റെ ഉന്നമനത്തിനായി കഴിഞ്ഞ 18 വർഷക്കാലമായി പ്രവർത്തിച്ചു വരുന്ന ഐ സി ആർ എഫ് ന്റെ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണാർഥം വർഷം തോറും നടത്തി വരുന്ന മെഗാ ചിത്രരചനാ മത്സരമാണ് സ്പെക്ട്ര.
ബഹ്റൈനിലാദ്യമായി 5000 ഓളം കുട്ടികൾ പങ്കു ചേർന്ന ചിത്രരചനാ മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ട മികച്ച ചിത്രങ്ങൾ കോർത്തിണക്കിയാണ് സ്പെക്ട്ര കലണ്ടർ രൂപകൽപന ചെയ്തിരിക്കുന്നത്.
ഇന്നലെ വൈകിട്ട് സ്വിസ് ഇന്റർനാഷണൽ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഐ സി ആർ എഫ് പ്രതിനിധികൾ അടങ്ങുന്ന ബഹ്റൈൻ സാമൂഹ്യ സാംസ്കാരിക മണ്ഡലത്തിലെ നിരവധി പേർ പങ്കെടുത്തു. സ്പെക്ട്ര ഇവൻറിന്റെ വിജയത്തിനായി പങ്കു ചേർന്ന എല്ലാ സ്പോൺസർമാരെയും ചടങ്ങിൽ വച്ച് എംബസി സെക്കന്റ് സെക്രട്ടറി രേണു യാദവ് ആദരിച്ചു. കലണ്ടർ വിൽപനയിലൂടെ ലഭിക്കുന്ന പണവും ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായാണ് വിനിയോഗിക്കുന്നത്.