2,000 കുടുംബങ്ങൾക്ക് ആശ്വാസമായി ജല-വൈദ്യുത-മുനിസിപ്പൽ കുടിശ്ശികയിൽ പുതിയ ഇളവ്

മനാമ: മരണപ്പെട്ട ചില വരിക്കാരുടെ വൈദ്യുതി, വെള്ളം, മുനിസിപ്പൽ കുടിശ്ശിക എന്നിവ എഴുതിത്തള്ളുന്നതു സംബന്ധിച്ച ഉത്തരവ് പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ പുറപ്പെടുവിച്ചു. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതിയുടെ അടുത്ത ദിവസം മുതൽ ഈ ഉത്തരവ് പ്രാബല്യത്തിൽ വരുത്താൻ വൈദ്യുതി, ജല വകുപ്പ് മന്ത്രിയെ ചുമതലപ്പെടുത്തുകയും ചെയ്തു. പുതിയ ഉത്തരവിലൂടെ രണ്ടായിരത്തിലധികം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും. പരമാവധി രണ്ടു വർഷം വരെയുള്ള കുടിശ്ശികയാണ് എഴുതിത്തള്ളുന്നത്. ഈദ് അൽ അദാ അവധിക്ക് ശേഷം പുതിയ നിയമം നടപ്പാക്കും. യോഗ്യരായ ഗുണഭോക്താക്കൾ തൊഴിൽ സാമൂഹിക വികസന മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യണം. അതോടൊപ്പം വീട് മരിച്ച വ്യക്തിയുടെ പേരിൽ ആയിരിക്കുകയും വേണം. എല്ലാ ഗുണഭോക്താക്കളുടെയും രജിസ്ട്രേഷനായി ഒരു പ്രത്യേക ലിങ്ക് അനുവദിക്കും.