റോഡ് പണി നടക്കുന്നതിനാൽ ഷെയ്ഖ് ജാബിർ അൽ അഹമ്മദ് അൽ സബ ഹൈവേയിലെ രണ്ട് പാതകൾ അടച്ചിടും

മനാമ: റോഡ് പണി നടക്കുന്നതിനെത്തുടർന്ന് ഷെയ്ഖ് ജാബിർ അൽ അഹമ്മദ് അൽ സബ ഹൈവേയിലെ രണ്ട് പാതകൾ ഈ വാരാന്ത്യത്തിൽ അടയ്ക്കും. നുവൈഡ്രഡിൽ നിന്നുള്ള ഇടത് പാതയും സിത്രയിൽ നിന്നുള്ള യു-ടേൺ പാതയും നാളെ പുലർച്ചെ 5 മണി വരെ അടച്ചിടുന്നതിനാൽ വാഹനങ്ങൾ ആൽ‌ബ ഫ്ലൈ ഓവർ ജംഗ്ഷനിലേക്ക് തിരിച്ചുവിടും. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജുഫെയറിലെ യുഎസ് നേവി ബേസിനടുത്തുള്ള ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ പാലത്തിലെ വലത് പാത ഇന്ന് മുതൽ ഓഗസ്റ്റ് 12 (തിങ്കൾ) വരെ അടച്ചിടും.