മനാമ: ബലി പെരുന്നാളിൽ 105 തടവുകാരെ മോചിപ്പിക്കാനും മാപ്പുനൽക്കാനുമുള്ള രാജകീയ ഉത്തരവ് ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ പുറപ്പെടുവിച്ചു. ജയിലിലെ നല്ല നടപ്പുകാരായ 105 തടവുകാരാണ് പുറത്തിറങ്ങുക. ബലി പെരുന്നാളിന്‍റെ മഹത്വം പേറി ഇവര്‍ ജീവിതത്തില്‍ നല്ല വഴികളിലൂടെ സഞ്ചരിക്കുമെന്ന പ്രത്യാശയാണ് പങ്കുവയ്ക്കപ്പെടുന്നത്. മാപ്പുനൽകിയ തടവുകാർക്ക് സമൂഹത്തെ പുതുതായി സമന്വയിപ്പിക്കാനും രാജ്യത്തിൻറെ പുരോഗതിയില്‍ പങ്കാളികളാകാനുള്ള അവസരമാണ് നൽകുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.