73-ാമത് സ്വാതന്ത്ര്യദിനം: ഇന്ത്യൻ എംബസിയിൽ 6:45 ന് പതാക ഉയർത്തും

മനാമ: ഇന്ത്യയുടെ 73-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബഹ്‌റൈനിലെ ഇന്ത്യൻ എംബസി സ്വാതന്ത്ര്യദിന പരിപാടികൾ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 15 ന് നടത്തുന്ന പരിപാടിയിൽ പങ്കെടുക്കാൻ ഇന്ത്യൻ സമുദായത്തിലെ അംഗങ്ങളെയും എല്ലാ അഭ്യുദയകാംക്ഷികളെയും ഇന്ത്യൻ എംബസി ക്ഷണിച്ചു. ഇന്ത്യൻ എംബസിയുടെ സീഫ് കോംപ്ലക്സിൽ വെച്ച് ഓഗസ്റ്റ് 15 ന് രാവിലെ 6.45 ന് പതാക ഉയർത്തൽ ചടങ്ങ് നടക്കും.