സമസ്ത ബഹ്റൈന്‍ പെരുന്നാള്‍ നിസ്കാരത്തില്‍ പങ്കെടുത്തത് ആയിരങ്ങള്‍

SAMASTHA EID PRAY ORIGINAL PHOTO

 

പരീക്ഷണങ്ങളില്‍ പതറാതെ സഹജീവികള്‍ക്ക് സഹായികളാകുക: ഉസ്താദ് റബീഅ്ഫൈസി

മനാമ: വിശ്വാസികളുടെ ജീവിതം പരീക്ഷണങ്ങള്‍ നിറഞ്ഞതായിരിക്കുമെന്നും എത്ര വലിയ പരീക്ഷണങ്ങളുണ്ടായാലും പതറാതെ പിടിച്ചു നില്‍ക്കാനും ജാതി-മത-ചിന്തകള്‍ക്കതീതമായി മുഴുവന്‍ സഹജീവികള്‍ക്കും സഹായികളായി മാറാനും നമുക്ക് സാധിക്കണമെന്നും സമസ്ത ബഹ്റൈന്‍ കോ-ഓര്‍ഡിനേറ്റര്‍ ഉസ്താദ് റബീഅ് ഫൈസി ഉദ്ബോധിപ്പിച്ചു.

സമസ്ത ബഹ്‌റൈൻ – കെ.എം.സി.സി ജിദ് ഹഫ്സ് ഏരിയാകമ്മിറ്റികള്‍ സംയുക്തമായി ജിദ്ദഫ്‌സിലെ അൽ ശബാബ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ബലിപെരുന്നാള്‍ നമസ്കാരത്തിനു മുന്നോടിയായി വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ധേഹം.

ഹസ്റത്ത് ഇബ്റാഹീം നബിയും കുടുംബവും ത്യാഗസന്നദ്ധതയുടെയും അർപ്പണബോധത്തിന്റെയും പാഠങ്ങൾ സ്വജീവിതത്തിലൂടെയാണ് നമുക്ക് പകർന്ന് തന്നത്. കഠിന പരീക്ഷണങ്ങളിലും പതറാതെ മുന്നോട്ടു നീങ്ങിയ അവരുടെ ജീവിത മാതൃക ആർജിച്ചെടുക്കാൻ നാം തയ്യാറാവണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു. മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരള ജനതക്കൊപ്പം പ്രാർത്ഥന കൊണ്ടും സാമ്പത്തിക സഹായം കൊണ്ടും നാം കൂടെ നിൽക്കണമെന്നും അദ്ധേഹം ആഹ്വാനം ചെയ്തു.

മലയാളികള്‍ക്കു പുറമെ ബംഗ്ലാദേശ്, പാകിസ്ഥാൻ സ്വദേശികളുള്‍പ്പെടെ രണ്ടായിരത്തോളം പേരാണ് ഇവിടെ നിസ്കാരത്തില്‍പങ്കെടുത്തത്. പെരുന്നാള്‍ നമസ്കാരത്തിനും ഖുത്ബക്കും ഉസ്താദ് റബീഹ് ഫൈസി അമ്പലക്കടവ് നേത്രത്വം നൽകി, നിസ്കാര ശേഷം പ്രളയ ദുരിത ബാധിതകര്‍ക്കായി പ്രത്യേക പ്രാർത്ഥനയും നടന്നു. സമസ്ത ബഹ്‌റൈൻ ആക്ടിംങ് ജന.സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ്, കരീം ഉസ്താദ്, സഹീർ കാട്ടാമ്പള്ളി, ഷാഫി വേളം, മജീദ് കാപ്പാട്, ശിഹാബ് ചാപ്പനങ്ങാടി വായൊത്ത് അബ്ദുൽ റഹ്മാൻ, നാസർ കാന്തപുരം, മുര്തസ, ഇബ്രാഹിം, സത്താർ, സഹദ്, താഹിർ, അസ്ഹറുദ്ധീൻ, സലീം, ഇമതിയാസ്, ഷൌക്കത്ത് തുടങ്ങിയവർ നേത്രത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!